നീലേശ്വരം: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം വനിതാ വിഭാഗം, പട്ടേന നീരുക്കില്‍ സൂര്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ സൈബര്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നീലേശ്വരം സീനിയര്‍ ചേംബര്‍ വനിതാ വിഭാഗം ചെയര്‍പേഴ്‌സന്‍ ഡോ. സുലേഖ രാമകൃഷ്ണന്‍ അധ്യക്ഷയായി. നഗരസഭാ കൗണ്‍സിലര്‍ വി.വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനാഥ് പള്ളിയത്ത് ‘സൈബര്‍ ലോകത്തെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ സൈബര്‍ ലോകത്തെ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും സൈബര്‍ ഭീഷണികളില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള വഴികളെക്കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബോധവത്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. വനിതാ വിഭാഗം സെക്രട്ടറി രജീന ഗിരീഷ് സ്വാഗതവും നീലേശ്വരം സീനിയര്‍ ചേംബര്‍ പ്രസിഡണ്ട് കെ ഗിരീഷ് കുമാര്‍, സെക്രട്ടറി പി.കെ ദീപേഷ്, ട്രഷറര്‍ ഡോ. പി.രതീഷ്, ക്ലബ്ബ് പ്രസിഡണ്ട് കെ.വി ഭരതന്‍, രാമകൃഷ്ണന്‍ മാസ്റ്റര്‍, പുഷ്പലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. നൂറിലധികം പേര്‍ പങ്കെടുത്ത പരിപാടിക്ക് ക്ലബ് സെക്രട്ടറി പി.വി സുനില്‍ നന്ദി അറിയിച്ചു.
