മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍ട്‌സ് കോര്‍ട്ട് ഉത്ഘാടനം

പെരിയ : പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പിടിഎ നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് കോര്‍ട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് കെ. കെ.സോയ നിര്‍വ്വഹിച്ചു.
പിടിഎ പ്രസിഡണ്ട് സത്യന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഉഷ. എന്‍.നായര്‍ ,എസ് എം സി ചെയര്‍മാന്‍ ഗോപാലന്‍ വി, ശശിധരന്‍ സി, ബാലകൃഷ്ണന്‍ കെ, ജിഷ സി. ജേക്കബ്, സപ്ന പി.സി, ഹരിപ്രിയ വി എന്‍, സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കെ. വി. വിശ്വംഭരന്‍ സ്വാഗതവും സുരേഷ് കെ.വി നന്ദിയും പറഞ്ഞൂ. കോര്‍ട്ട് നിര്‍മ്മാണം നടത്തിയ അബ്ദുള്‍ റഹ്മാന്‍ ഹാജിയെ ചടങ്ങില്‍ ആദരിച്ചു.

 

error: Content is protected !!