നവീന ആശയവുമായി ജോസ് കൊച്ചിക്കുന്നേല്‍; കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് മലയോര മെട്രോ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് മലയോര മെട്രോ ആശയവുമായി മാലക്കല്ല് സ്വദേശിയായ റി ട്ട.കെഎസ്ഇബി എന്‍ജിനിയര്‍ ജോസ് കൊച്ചിക്കു ന്നേല്‍. ബേക്കല്‍ ഫോര്‍ട്ട് റെ യില്‍വേ സ്‌റ്റേഷന് സമീപത്തു നിന്നും തുടങ്ങി വെള്ളി ക്കോത്ത്, മൂലക്കണ്ടം, കോട്ട പ്പാറ വഴി കാഞ്ഞങ്ങാട്പാ ണത്തൂര്‍ സംസ്ഥാനപാതയ്ക്ക് ഏകദേശം ഒരു കിലോ മീറ്റര്‍ അകലത്തില്‍ സമാന്തരമായി 40 കിലോമീറ്റര്‍ ദൂര ത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.
കോട്ടപ്പാറ, പാറപ്പള്ളി, ഗുരൂപുരം, കോടോം ബേളൂര്‍ തട്ട്, ഒടയംചാല്‍, ചുള്ളിക്കര, രാ ജപുരം, കള്ളാര്‍, മാലക്കല്ല്, കോളിച്ചാല്‍, പനത്തടി, ബളാ ന്തോട്, പാണത്തൂര്‍ എന്നിവിടങ്ങളിലാണ് മെട്രോ സ്റ്റേഷനുകളായി ഉള്‍പ്പെടുത്തിയിട്ടു ള്ളത്.ഉയര്‍ന്ന കോണ്‍ക്രീറ്റ് തൂണു കള്‍ നിര്‍മിച്ച് ചെറിയ കുന്നുകളുടെ സമതലങ്ങള്‍, തുരങ്ക ണങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് നിര്‍മാണം നടത്താന്‍ സാധിക്കും.
പദ്ധതിക്ക് ഏകദേശം 9500കോടി രൂപ ചെലവ് പ്രതീക്ഷിക്കു ന്നതായും ഈ തുക സര്‍ക്കാരിന് പിപിപി (പ്രൈവറ്റ് പബ്ലി ക് പാര്‍ട്ണര്‍ഷിപ്പ്) മോഡലില്‍ കണ്ടെത്താവുന്നതാണെന്നും ജോസ് പറഞ്ഞു. പദ്ധതിക്ക് കുറഞ്ഞതോതില്‍ സ്ഥലമേറ്റെടുത്താല്‍ മതിയാകും. 20 കിലോമീറ്റര്‍ വീതം വരുന്ന രണ്ടു റീച്ചുകളായി നിര്‍മാണം നടത്താനാണ് പ്രോജക്ട് റി പ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. തലക്കാവേരി, റാണിപുരം, ബേക്കല്‍കോട്ട, ആനന്ദാശ്രമം, നിത്യാനന്ദാശ്രമം എന്നിവിടങ്ങ ളിലേക്കുള്ള യാത്രയ്ക്ക് ഈ പാത ഏറെ പ്രയോജനപ്പെടും. കണ്ണൂര്‍, മംഗളുരു ഭാഗത്തേയ് ക്കു പോകുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് മലയോര മെട്രോ സ ഹായകരമായിരിക്കും.ഭാവിയില്‍ കര്‍ണാടകയിലേ ക്കും ഇതു നീട്ടാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയി ട്ടുണ്ടെന്നും ജോസ് പറഞ്ഞു.

 

error: Content is protected !!