കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മദ്രസ്സ അദ്ധ്യാപകനായ പ്രതിക്ക് 5 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 11വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ മദ്രസ്സ അദ്ധ്യാപകനും പ്രതിയുമായ
മാനന്തവാടി
പുതുശ്ശേരിക്കടവ്
കുപ്പാടിത്തറ
കുന്നലാംചാലില്‍
കരിയാടാന്‍ക്കണ്ടി ഹൗസില്‍
കെ.കെ. ഹാരിസ് (46)നെയാണ് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒ ഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്.
20.10.21 തീയ്യതി മുതല്‍ 25.8.22 തീയ്യതി വരെയുള്ള കാലയളവില്‍ വൈകുന്നേരം 4.30 മണി മുതല്‍ 6.30 വരെയുള്ള സമയങ്ങളില്‍ 11 വയസ്സ് പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്രസ ഉസ്താദ് ആയ പ്രതി മദ്രസ്സയില്‍ വെച്ച് പല തവണ ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.
പോക്‌സോ ആക്ട് 10 r/9(f)(l) & (m)പ്രകാരം 5 വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും, പിഴ അട ച്ചില്ലെങ്കില്‍ 6 മാസം അധിക തടവും ആണ് ശിക്ഷ വിധിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന എം പി വിജയകുമാര്‍ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.
