നീലേശ്വരത്ത് പോലീസ് കൂട്ടായ്മ രൂപീകരിച്ചു

നീലേശ്വരം: നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു കൂട്ടായ്മ നിലവില്‍ വന്നു. നീലേശ്വരം വ്യാപാര ഭവനില്‍ വച്ച് നടന്ന യോഗത്തില്‍ നീലേശ്വരം പോലിസ് കൂട്ടായ്മയുടെ ഭാരവാഹികളായി എം.മഹേന്ദ്രന്‍. കാര്യങ്കോട് (പ്രസിഡന്റ്), എം.പ്രകാശന്‍ നീലേശ്വരം (വൈസ് പ്രസിഡന്റ്), ദിലീഷ് കുമാര്‍ പള്ളിക്കൈ (സെക്രട്ടറി),എം.ടി.പി.സെയ്ഫുദീന്‍ (ജോ. സെക്രട്ടറി), സുനില്‍ കുമാര്‍ മൂലക്ക്
( ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫെബ്രുവരി മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.

 

error: Content is protected !!