ബേക്കല്‍ മൗവ്വല്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ് സംഘടിപ്പിക്കുന്ന 5-ാമത് മൗവ്വല്‍കപ്പ് ’26 ന് നാളെ പന്തുരുളും

കാഞ്ഞങ്ങാട്: ബേക്കല്‍ മൗവ്വല്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ് സംഘടിപ്പിക്കുന്ന 5ാം മത് മൗവ്വല്‍കപ്പ് ’26 ന്
നാളെ പന്തുരുളും. ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ദേശീയ ഫുട്‌ബോള്‍ താരങ്ങളായ കെ പി രാഹുലും മുഹമ്മദ് റാഫിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ പ്രാവശ്യത്തെ ജേതാക്കളായ തെക്കുപുറത്തിന് വേണ്ടി കോവളം എഫ് സി തിരുവനന്തപുരവും കോസ്‌മോസ് ക്ലബ്ബ് കോട്ടയം തമ്മില്‍ മത്സരിക്കും. കോവളം എഫ്‌സിക്ക് വേണ്ടി ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ കെ പി രാഹുലും മുഹമ്മദ് റാഫിയും കോട്ടയം കോസ്‌മോസിനു വേണ്ടി സന്തോഷ്ട്രോഫി താരങ്ങളായ നിതിന്‍ മധുവും റോഷിനും കളിക്കളത്തില്‍ ഇറങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഐ എസ് എല്‍, കെപിഎല്‍, സന്തോഷ് ട്രോഫി, ദേശീയ അന്തര്‍ദേശ താരങ്ങളും പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, ബാക്ക് ഹോര്‍സ് പാലക്കാട്, ഷൂട്ടേഴ്‌സ് പടന്ന, കേരളവര്‍മ്മ കോളേജ് തൃശ്ശൂര്‍, ബോസ്‌കോ ഒതുക്കുങ്ങല്‍ മലപ്പുറം, റിയല്‍ മലബാര്‍ എഫ് സി മലപ്പുറം, പയ്യന്നൂര്‍ കോളേജ് (ഗ്രീന്‍വാലി പള്ളിക്കര), യൂണിവേഴ്‌സല്‍ സോക്കര്‍ കോഴിക്കോട്, സിറ്റിസണ്‍ ഉപ്പള, യൂണിറ്റഡ് എഫ്‌സി വയനാട്, എ ജി എസ് ഓഫീസ് തിരുവനന്തപുരം, ഫാറൂഖ് കോളേജ് കോഴിക്കോട്, ലൂക്ക സോക്കര്‍ എഫ് സി മലപ്പുറം, കേരള പോലീസ് തിരുവനന്തപുരം എന്നീ ടീമുകള്‍ മാറ്റുരയ്ക്കും. എല്ലാദിവസവും രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിക്കുക .ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒന്നര ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. വാര്‍ത്ത സമ്മേളനത്തില്‍ സാജിദ് മൗവ്വല്‍, ഷാഫി യൂസഫ്, ഇബ്രാഹിം ബസ്മത്, അബ്ദുള്‍ ലത്തീഫ്, കബീര്‍ അബ്ദുള്ള, ഹസന്‍ അരവത്ത് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!