അമ്പലത്തറ: കിടപ്പിലായവര്‍ക്കും മാരകരോഗം ബാധിച്ചവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും പാലിയേറ്റീവ് സാന്ത്വന ചികിത്സ അനിവാര്യമാണെന്ന് ജി.ഡി.എച്ച്.എച്ച്. മെഡിക്കല്‍ ഓഫീസര്‍ ഡോ എം ഹര്‍ഷ പറഞ്ഞു. അമ്പലത്തറ
സ്‌നേഹവീട് പാലിയേറ്റീവ് കെയര്‍ സെന്റര്‍ വെളിച്ചം എന്ന പേരില്‍്ര സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സാര്‍വത്രിക പരിചരണം അയല്‍പക്ക കൂട്ടായ്മയിലൂടെ നടത്താന്‍ സമൂഹം തയ്യാറാകണമെന്നും ഡോ ഹര്‍ഷ കൂട്ടിച്ചേര്‍ത്തു. ദിനില ബ്ലാത്തൂര്‍ ,നിമിത നേതൃത്വം നല്‍കി സ്‌നേഹ വീട് ജീവനക്കാര്‍ നടത്തിയ മൈം ഏറെ ശ്രദ്ധ ആകര്‍ഷിച്ചു. ദിനാചരണം ആഘോഷമാക്കി മാറ്റി സ്‌നേഹവീട്ടിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌നേഹവീട് പാലിയേറ്റീവ് ചെയര്‍മാന്‍ കെ.പി കൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. പി.എസ് സരിത, മുനീസ അമ്പലത്തറ, എ.വി കെ മണിയണി, ജെയിന്‍ പി. വര്‍ഗീസ്. ടി. എസി. സുരമ്യ, ഗോഗുല്‍ മോനാച്ച, ജോമിന്‍, നീതു, എ.എം ജോര്‍ജ്, പി.ബാലകൃഷ്ണന്‍
എന്നിവര്‍ സംസാരിച്ചു.
