കാഞ്ഞങ്ങാട്: നഗരസഭ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ജില്ലാശുപത്രി ഡോക്ടര്‍സ് യൂണിറ്റ്, നേഴ്സസ് യൂണിറ്റ്, ഫാര്‍മസി യൂണിറ്റ്, ഓഫീസ് സ്റ്റാഫ്,ഐ എം എ കാഞ്ഞങ്ങാട് ബ്രാഞ്ച് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി . കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് മുറിയനാവി പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ കുടുംബാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു . പാലിയേറ്റീവ് കുടുംബങ്ങള്ക്ക്ഭക്ഷ്യ കിറ്റും ബെഡ്ഷീറ്റും വിതരണം ചെയ്തു. കൂടാതെ ഗൃഹസന്ദര്‍ശനവും രോഗിപരിചരണവും നടത്തി.
