കാഞ്ഞങ്ങാട്: സേവാഭാരതി കാഞ്ഞങ്ങാട് പാലിയേറ്റീവ്ദിനം ആചരിച്ചു. സേവാഭാരതി ഓഫീസില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി മുന്‍ സെക്രട്ടറിയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഗീതാബാബുരാജ് ദീപപ്രോജ്വലനം നടത്തി. സേവാഭാരതി പ്രസിഡന്റ് ഗുരുദത്ത് റാവു അദ്ധ്യക്ഷം വഹിച്ചു. സേവാഭാരതി സെക്രട്ടറി രാധാകൃഷ്ണന്‍ ,സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ലഷ്മണന്‍,പാലിയേറ്റീവ് സിസ്റ്റര്‍ പി. പ്രജിതഎന്നിവര്‍ സംസാരിച്ചു
