കാസര്‍കോട്:ആരോഗ്യരംഗത്ത് മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ച് ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ്. ആസ്റ്റര്‍ മിംസ് കാസറഗോഡ് തുടങ്ങി 3 മാസത്തിനുള്ളില്‍ ആശുപത്രിയില്‍ 100 സുരക്ഷിത പ്രസവങ്ങള്‍, (Safe Deliveries) കൂടാതെ 100 ആഞ്ജിയോപ്ലാസ്റ്റികളും (Angioplatsy) വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ആശുപത്രിയില്‍ നടന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തി നടപ്പാക്കുന്ന സേഫ് ഡെലിവറി, പെയിന്‍ലെസ് ഡെലിവറി (Epidural Delivery) സംവിധാനങ്ങള്‍ മുഖേന ഗര്‍ഭിണികള്‍ക്ക് വേദനയില്ലാത്തതും സുരക്ഷിതവുമായ പ്രസവ പരിചരണം ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ് ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആധുനിക ലേബര്‍ റൂം സൗകര്യങ്ങളും പരിചയസമ്പന്നരായ ഗൈനക്കോളജി, അനസ്‌തേഷ്യ, നിയോനേറ്റല്‍ ടീമുകളും ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത് .10 വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയതാണ് ആസ്റ്റര്‍ മിംസ് ഗൈനക്കോളജി വിഭാഗം .കൂടാതെ അത്യാധുനിക ലെവല്‍ 3 സൗകര്യങ്ങളോട് കൂടിയ NICU ആസ്റ്റര്‍ മിംസ് കാസറഗോഡിന്റെ മാത്രം സവിശേഷതയാണ് .
അതേസമയം, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക കാത്ത്‌ലാബ് സൗകര്യങ്ങളോടെ ഉള്ള കാര്‍ഡിയോളജി വിഭാഗം 100 ആഞ്ജിയോപ്ലാസ്റ്റി ചികിത്സകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായ ഇടപെടലുകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്ന സംവിധാനങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.
ഈ വിജയാഘോഷ ചടങ്ങില്‍ COO സുധീര്‍, CMS ഡോ:സാജിദ് സലാഹുദ്ദീന്‍, ഓപ്പറേഷന്‍സ് ഹെഡ് അശ്വന്ത് പി.എം., കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാമകൃഷ്ണ, ഡോ:അബ്ദുള്‍ നവാഫ്,ഡോ:കിഷന്‍ രാജ് ,ഗൈനക്കോളജി വിഭാഗം മേധാവി ഡോ: വിദ്യ സുരേഷ് ബാബു ,ഡോ:ദീപ മാധവന്‍ ,ഡോ:പൃഥ്‌വി എസ് ,ഡോ:അന്‍വിത , ഡോ:ഷഹാന ,ഡോ:നീലിമ രാജീവ് ,ഡോ:രജിത ,പീഡിയാട്രിക് വിഭാഗം മേധാ വി ഡോ:ഉദയ് ശ്രീനിവാസ് ,ഡോ:അപര്‍ണ പിവി,ഡോ: മുഹമ്മദ് നബീല്‍ ,ഡോ: ജുമാന മെഹ്ജബിന്‍ ,ഡോ: ചൈത്ര പി , എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചടങ്ങില്‍ വിലയിരുത്തി.
ചടങ്ങിന്റെ ഭാഗമായി ഡോക്ടര്‍മാരെയും ജീവനക്കാരെയും ആദരിക്കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. ഗുണനിലവാരമുള്ള ചികിത്സയും രോഗി സുരക്ഷയും മുന്‍നിര്‍ത്തി ഭാവിയിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ് അറിയിച്ചു.
അത്യാഹിത സമയത്ത് ആസ്റ്റര്‍ മിംസ് കാസര്‍ഗോഡുമായി ബന്ധപ്പെടാനുള്ള
Emergency No : 7034434401
