പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പാലിയേറ്റീവ് കെയര്‍, എന്‍.എസ്.എസ്, റെഡ്‌ക്രോസ് എന്നീ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു

പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പാലിയേറ്റീവ് കെയര്‍, എന്‍.എസ്.എസ്, റെഡ്‌ക്രോസ് എന്നീ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. ഈ ദിവസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അശരണരായ രോഗികള്‍ക്കുവേണ്ടി വീല്‍ചെയറുകള്‍, എയര്‍ ബെഡുകള്‍, സെര്‍വിക്കല്‍ കോളറുകള്‍, യൂറിന്‍ കാനുകള്‍ എന്നിവ കൈമാറി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. വി മിനി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ ബി. മധുരവാണി അധ്യക്ഷ സ്ഥാനം വഹിച്ചു. കോളേജ് ഏറ്റെടുത്ത ദൗത്യത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പെരിയ ബി.എഫ്.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ആമുഖഭാഷണം നടത്തി. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു പത്മനാഭന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി ദീപ, ബി.എഫ്.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വി അശോകന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജയചന്ദ്രന്‍ കീഴോത്ത്, അംബേദ്കര്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ.ബിപുലാറാണി, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.വി സാവിത്രി, കോളേജ് യൂണിയന്‍ സ്റ്റാഫ് അഡ്വൈസര്‍ സി. ഷിജിത്ത്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ്‍ കുമാര്‍, പെരിയ പി.എച്ച്.സി നേഴ്‌സ് ബോബി സെബാസ്റ്റ്യന്‍ , കമ്മ്യൂണിറ്റി നേഴ്‌സ് സി.വി. വാസന്തി, റെഡ്‌ക്രോസ് കോഓര്‍ഡിനേറ്റര്‍ പി. അഭിലാഷ്, ഹിസ്റ്ററി വിഭാഗം വകുപ്പ് അധ്യക്ഷ എം.കെ സുമലത, ബി.ബി. എ വകുപ്പ് വകുപ്പ് അധ്യക്ഷ പി.കെ സുപ്രിയ, റെഡ്‌ക്രോസ് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ എം.എന്‍ അക്ഷത, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നശ്രീന തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ് സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പിന്റെ ഭാഗമായി സാമൂഹിക ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ തുരുമ്പെടുത്ത് ഉപയോഗശൂന്യമായി കിടന്ന സാധനങ്ങള്‍ പെയിന്റടിച്ച് ഉപയോഗപ്പെടുന്ന രൂപത്തിലാക്കി ആശുപത്രിക്ക് കൈമാറിയിരുന്നു.
അവശതയനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ കോളേജ് ആസൂത്രണം ചെയ്ത് നടത്താറുണ്ട്.

 

error: Content is protected !!