കാഞ്ഞങ്ങാട്: തൃശൂരില്‍ നടക്കുന്ന 64മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓട്ടന്‍ തുള്ളലില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും എ ഗ്രേഡ് നേടിയാ അര്ജുന് കൃഷ്ണ. എം. ഹോസ്ദുര്‍ഗ് ജി എച്ച് എസ് എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കുവൈത്ത് പ്രവാസിയായ സുമേഷ് രാജിന്റെയും രേണുകയുടെയും മകനാണ്. കൂത്ത്പറമ്പ് കലാമണ്ഡലം മഹേന്ദ്രന് മാഷുടെ ശിക്ഷണത്തിലാണ് ഓട്ടന്‍ തുള്ളല്‍ അഭ്യസിക്കുന്നത്.
