പാലക്കുന്ന് ക്ഷേത്രത്തിൽ അഖണ്ഡ നാമജപ യജ്ഞത്തിന് തുടക്കമായി

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മകര സംക്രമ ദിവസമായ ബുധനാഴ്ച്ച പുലർച്ചെ അഖണ്ഡനാമ ജപ യജ്ഞത്തിന്ന് തുടക്കമായി. ക്ഷേത്ര പരിധിയിലെ 32 പ്രാദേശിക സമിതികൾ രണ്ടു മണിക്കൂർ വീതം ഭജനപ്പന്തലിൽ സൂര്യോദയം മുതൽ സൂര്യോദയം വരെ ഹരേ രാമ ഹരേ കൃഷ്ണ ജപം വിരാമമില്ലാതെ പാടി സമർപ്പണം നടത്തുന്ന ചടങ്ങാണിത്. 1962ൽ തുടങ്ങിയ ഈ ഭജനയുടെ 64-ാം വാർഷികമാണ് ചൊവ്വാഴ്ച സൂര്യോദയത്തോടെ തുടക്കം കുറിച്ചത്. പുലർച്ചെ പാലക്കുന്നമ്മ ലളിതാസഹസ്രനാമജപ സംഘത്തിന്റെ പാരായണവുമുണ്ടായിരുന്നു. ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി പ്രാരംഭം കുറിച്ച യജ്ഞം വ്യാഴാഴ്ച രാവിലെ കരിപ്പോടി പ്രാദേശിക സമിതിയുടെ ആലാപനത്തോടെ സമാപിക്കും.

error: Content is protected !!