കാഞ്ഞങ്ങാട്: വ്യാപാരികളുടെ നില നില്‍പ്പ് തന്നെയും ചോദ്യം ചെയ്യ പ്പെടുന്ന വര്‍ത്തമാന കാലത്ത് കച്ചവട രംഗം സുരക്ഷിതമാക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായി ഇടപ്പെടു മെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ്.കുത്തകക ളെ സംരക്ഷിക്കാനും അവരെ സഹായിക്കാനുമുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്. സംസ്ഥാന സര്‍ക്കാറി ന്റെ സമീപനവും വിത്യസ്തമല്ല. സാധാരണകാരായ കച്ചവടക്കാര്‍ അവഗണിക്ക പ്പെടുകയാണെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ് അ സോസി യേഷ ന്റെ വ്യാപാര ഇന്‍ഷൂറന്‍സ് സുരക്ഷാപദ്ധതി പ്രഖ്യാപനം നിര്‍വഹിച്ച് അഹമ്മദ് ഷെരീഫ് പറഞ്ഞു. മര്‍ച്ചന്റ് അസോസി യേഷന്‍ നടപിലാക്കിയ കുടുംബ ക്ഷേമ പദ്ധതി മാതൃകപരമാണ്. പുതുതായി ആരംഭിക്കുന്ന പദ്ധതിയും വ്യാപാരികള്‍ക്ക് ഏ റെ ഗുണകരമായിരിക്കു മെന്നും അദ്ദേഹം പറഞ്ഞു. മര്‍ച്ചന്റ് അ സോസിയേഷന് മുന്‍ പ്രസിഡന്റ് ഗോകുല്‍ദാസ് കമ്മത്ത് വ്യാപാരി ഇന്‍ഷൂറന്‍സ് സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എംഎ പ്രസിഡന്റ് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഐശ്വര്യ കുമാരന് സ്വാഗതവും ട്രഷറര്‍ ആസിഫ് മെട്രോ നന്ദിയും പറഞ്ഞു.
