കാഞ്ഞങ്ങാട്: ഫെബ്രുവരി 4 മുതല്‍ 8 വരെ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് നടക്കുന്നകണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ ദില്‍ജിത് അധ്യക്ഷനായി.കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ .അശോകന്‍ , സജിത്ത് കുമാര്‍ പലേരി , മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
ഷമീന നീലേശ്വരം, മുന്‍ പരീക്ഷ കണ്‍ട്രോളര്‍ കണ്ണൂര്‍ സര്‍വകലാശാല പ്രൊ. കെ. പി .ജയരാജന്‍,ഡി. എസ്. എസ്.ഡോ.കെ.വി.സുജിത്,
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.പി.വി.റീജ, ഡോ.എ.മോഹനന്‍, കരിന്തളംഗവ.കോളേജ്പ്രിന്‍സിപ്പല്‍ കെ. വിദ്യഎന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി വി വി രമേശന്‍ (ചെയര്‍മാന്‍), പി പി.മുഹമ്മദ് റാഫി , പി വി തുളസി, ലത ബാലകൃഷ്ണന്‍, കെ. രാജ്‌മോഹന്‍, എം പി ജാഫര്‍, എം.അസിനാര്‍, എം പ്രശാന്ത്,
നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ദിനേശന്‍, പി എസ്.സഞ്ജീവ്, ബിപിന്‍ രാജ് പായം, ടി പി അഖില, ശരത്ത് രവീന്ദ്രന്‍ (വൈസ് ചെയര്‍മാര്‍). കവിത കൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), കെ പ്രണവ് (കണ്‍വീനര്‍).
