റാണിപുരത്തെ അനധികൃത നിര്‍മ്മാണവും, കുന്നിടിക്കലും; ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

റാണിപുരം: അനധികൃതമായി നിര്‍മ്മാണങ്ങള്‍ നടക്കുന്നതായും, വ്യാപകമായി കുന്നിടിക്കുന്നതുമായും ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന റാണിപുരത്ത് പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ വേണുഗോപാല്‍, എം ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.
റാണിപുരത്ത് വ്യാപകമായി കുന്നിടിച്ച് മണ്ണെടുക്കുന്നതും, അനധികൃത നിര്‍മ്മാണം നടക്കുന്നതും വാര്‍ത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കള്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ റാണിപുരം സന്ദര്‍ശിച്ചത്. റാണിപുരത്തെ സ്ഥിതി ഗൗരവതരമാണെന്നും ഇത് ജില്ലാ കളക്ടറുടെയും മറ്റു റവന്യൂ അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു. റാണിപുരത്തെ ഇത്തരം അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് പനത്തടിയിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ യോഗത്തില്‍ അവതരിപ്പിച്ചതാണെന്നും നാളെ നടക്കുന്ന ഭരണസമിതി യോഗത്തില്‍ വിഷയം വീണ്ടും ഉന്നയിക്കുമെന്നും മെമ്പര്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. മെമ്പര്‍മാരെ കൂടാതെ ബിജെപി പഞ്ചായത്ത് പ്രസിഡന്‍് ജി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.എസ്.പ്രതീഷ് കുമാര്‍, പി കൃഷ്ണകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ എം.കെ സുരേഷ്, അബു താഹിര്‍ എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!