ഗോശാലയില്‍ നാളെ മകര സംക്രമ കച്ചേരി

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയിലെ നന്ദി മണ്ഡപത്തില്‍ പരമ്പര വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ മകര സംക്രമ ദിവസമായ നാളെ വിവിധ കലാകാരന്മാരുടെ ഗാനാര്‍ച്ചനകള്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് ഗായക സഹോദരന്മാരായ വെങ്കട യശസ്വി, വിജേത സുബ്രമണ്യം എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉണ്ടാകും. ബല്‍രാജ് വയലിനിലും അനിലക്കാട് ജയകൃഷ്ണന്‍ മൃദംഗത്തിലും പക്കമേളമൊരുക്കും. തുടര്‍ന്ന് 3 മണിക്ക് ശ്രീനിധി പ്രേമാനന്ദ് ചെന്നൈ അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനം ഉണ്ടാവും. വൈകുന്നേരം 5 മണിക്ക് അമേരിക്കയില്‍ നിന്നുള്ള പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഹരീഷ് വെങ്കടരാമന്‍ സംഗീത കച്ചേരി അവതരിപ്പിക്കും. വയലിനിലില്‍ സുനിത ഹരിശങ്കര്‍, മൃദംഗത്തില്‍ ബാലകൃഷ്ണ കമ്മത്ത്, ഘടത്തില്‍ ശ്രീജിത് വെള്ളാട്ടത്തൂര്‍, മുംഖര്‍ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദും പക്കമേളമൊരുക്കും.

 

error: Content is protected !!