കെ. പദ്മനാഭന്‍ നായര്‍ രചിച്ച മഡിയന്‍ ക്ഷേത്രപാലന്‍ പുസ്തക സമര്‍പ്പണം നടന്നു; മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തന്ത്രി വാരിക്കാട്ട് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്ക് കൈമാറി സമര്‍പ്പണം നടത്തി

കാഞ്ഞങ്ങാട്: റിട്ട. വ്യോമസേന ഉദ്യോഗസ്ഥന്‍ കെ. പദ്മനാഭന്‍ നായര്‍ രചിച്ച ‘മഡിയന്‍ ക്ഷേത്രപാലന്‍’ എന്ന ചരിത്രാഖ്യായിക മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഗ്രന്ഥകാരന്‍ കെ. പദ്മനാഭന്‍ നായര്‍ ക്ഷേത്രം തന്ത്രി വാരിക്കാട്ട് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്ക് ആദ്യ പതിപ്പ് കൈമാറി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.എം. ജയദേവന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം എന്‍.വി. ബേബിരാജ്, എക്സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍, നവീകരണ കമ്മിറ്റി ഭാരവാഹികളായ വി. നാരായണന്‍, ടി. ഗോപാലന്‍, ഭാസ്‌കരന്‍ കുതിരുമ്മല്‍, പി. ബാബു, ടി.വി. തമ്പാന്‍ എന്നിവര്‍ സംബന്ധിച്ചു. വടക്കന്‍ കേരളത്തിന്റെ ചരിത്രവും പുരാവൃത്തങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനു ശേഷമാണ് പുസ്തകം ഒരുക്കിയത്. കഥകളിലും നോവലുകളിലും നിന്ന് വ്യത്യസ്തമായി ക്ഷേത്രപാലനെന്ന ദൈവസങ്കല്പത്തിനു പിന്നിലെ വളച്ചൊടിക്കാത്ത ചരിത്രം കണ്ടെത്താനുള്ള ശ്രമമാണ് പുസ്തകത്തിന്റെ കാതല്‍. മഡിയന്‍ കൂലോം ക്ഷേത്രത്തിലെ നവീകരണ കമ്മിറ്റി ഓഫീസില്‍ പുസ്തകം ലഭ്യമാണ്.

 

error: Content is protected !!