പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്തില്‍ ഇന്ന് നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് തിരഞ്ഞെടുപ്പില്‍ സിപിഎം സഹായത്തോടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും,ഒമ്പതാം വാര്‍ഡ് മെമ്പറുമായ കെ.ജെ ജെയിംസാണ് ഒന്നിനെതിരെ മൂന്നു വോട്ടുകള്‍ നേടി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി.ജെ.പിയിലെ കെ.കെ വേണുഗോപാലിന് ഒരു വോട്ടാണ് ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്പനിയിലേക്ക് സി.പി.എമ്മില്‍ നിന്ന് രണ്ട് മെമ്പര്‍മാരും കോണ്‍ഗ്രസില്‍ നിന്നും, ബി.ജെ.പിയില്‍ നിന്നും ഓരോ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് നടന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മെമ്പര്‍മാരായ സി ബാലകൃഷ്ണനും, ഐ.സി ഐസക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച തന്റെ തന്നെ വോട്ടും ജയിംസിന് ലഭിച്ചു. സി.പി.എം ചാമുണ്ടിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമാണ് സി ബാലകൃഷ്ണന്, ഐ.സി ഐസക്ക് സിപിഎം അരിപ്രോട് ബ്രാഞ്ച് സെക്രട്ടറിയുമാണ്. നേരത്തെ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം ജെയിംസിന് ലഭിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിനെ കൂടെ കൂട്ടിയത് വഴി ഭീഷണിയില്ലാതെ അഞ്ചു വര്‍ഷക്കാലം ഭരിക്കാമെന്ന സി.പി.എമ്മിന്റെ തന്ത്രമാണ് ഇതോടെ പ്രാവര്‍ത്തികമായത്.
