കാഞ്ഞങ്ങാട് ട്രാഫിക് പരിഷ്‌കരണം: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തസംഘം പരിശോധന നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ഭരണപരിഷ്‌കരണത്തിന്റെ ഭാഗമായി ഗതാഗതപ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് റഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി ഉണ്ടായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെയും മറ്റ് ജനപ്രതിനിധികളുടെയും വിവിധ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തില്‍ കാഞ്ഞങ്ങാട്ടെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഗതാഗത പ്രയാസങ്ങള്‍ വലിയ തോതില്‍ അനുഭവപ്പെടുന്ന പുതിയകോട്ട ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെയുള്ള സ്ഥലങ്ങളിലാണ് സംയുക്ത സംഘം പരിശോധന നടത്തിയത്. കാഞ്ഞങ്ങാട്ടെ ഗതാഗതപ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് മുഴുവനാളുകളുടെയും കൂട്ടായ പങ്കാളിത്തത്തോടെ ആവശ്യമായ പരിഷ്‌കരണ നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും ഇതുമായി മുഴുവനാളുകളും സഹകരണം ഉണ്ടാകണമെന്ന് പരിശോധനയ്ക്ക് ശേഷം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. ചെയര്‍മനോടൊപ്പം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മഹമൂദ് മുറിയനാവി, ഫൗസിയ ഷെരീഫ്, എം വിജയന്‍, കൗണ്‍സിലര്‍മാരയ സന്തോഷ് കുശാല്‍ നഗര്‍, പി വി.മണി, കെ ടി. സവിതകുമാരി,ആര്‍ഡിഒ കെ ബാലഗോപാലന്‍, ട്രാഫിക് എസ് ഐ എം മധു,തഹസില്‍ദാര്‍ വി സുരേഷ് ബാബു , ജെ എസ് ടി ഗോപാലകൃഷ്ണന്‍ , ആര്‍ ടി ഒ എസ് കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

error: Content is protected !!