നീലേശ്വരം :കേരള കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ നേതൃയോഗം ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്
വെള്ളരിക്കുണ്ട് പേള്‍ ഇന്‍ റസിഡന്‍സിയില്‍ നടക്കും.യോഗം പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം എല്‍ എ,വര്‍ക്കിംഗ് ചെയര്‍മാന്‍ മുന്‍ കേന്ദ്ര മന്ത്രി പി.സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് എം. പി , സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം, മുന്‍ ഗവണ്മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍,പാര്‍ട്ടി കോഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. നേതൃയോഗം വിജയിപ്പിക്കുന്നതിന് വെള്ളരിക്കുണ്ടില്‍ ചേര്‍ന്ന് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ആദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് പൈനാപള്ളി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി പ്രിന്‍സ് ജോസഫ് ,ജില്ലാ സെക്രട്ടറി നിസാം ഫലാക്ക്, സക്കറിയാസ് വടനാ,ടോമി കുരുവിളാനി, ബാലഗോപാലന്‍ പെരളത്ത്, ബിനോയ് വെള്ളോപള്ളി, ജെയിംസ് കണിപള്ളി, കെ എ സാലു, ജോസ് തെക്കുംകാട്ടില്‍, ഷോബി പാറേകാട്ടില്‍, ജോസ് ചിത്രകുഴിയില്‍ എന്നിവര്‍ സംസാരിച്ചു.
