രാവണേശ്വരം വെല്‍ഫയര്‍ അസോസിയേഷന്‍ ജേഴ്‌സി പ്രകാശനം ചെയ്തു

രാവണേശ്വരം വെല്‍ഫയര്‍ അസോസിയേഷന്‍ ആര്‍ ഡബ്ലിയു എ റ ണുംജേഴ്‌സി പ്രകാശനവും സംഘടിപ്പിച്ചു. ആര്‍ ഡബ്ലിയു സ്‌പോര്‍ട്‌സ് മീറ്റ് സീസണ്‍ 2 ന്റെ ഭാഗമായി ആര്‍ ഡബ്ലിയു എ റണുംജേഴ്‌സി ഷാര്‍ജ അമിറ്റി സ്‌കൂളില്‍ വെച്ചു നടത്തി. മുന്‍ പ്രസിഡന്റ്
കെപി മുരളിരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. മീറ്റ് ചെയര്‍മാന്‍ സുനില്‍ വെങ്ങച്ചേരി അധ്യക്ഷതനായി. കണ്‍വീനര്‍ പ്രിയേഷ് മാക്കി സ്വാഗതവും, ഫൈനാന്‍സ് കണ്‍വീനര്‍ സജിത്ത് തന്നോട്ട് നന്ദിയും പറഞ്ഞു. പബ്ലിസിറ്റി കണ്‍വീനര്‍ രാജേഷ് രാമഗിരി,
ആര്‍ ഡബ്ലിയു എ ട്രഷറര്‍ അനീഷ് വാണിയംപാറ എന്നിവര്‍ സംസാരിച്ചു. ജേഴ്‌സി പ്രകാശനത്തില്‍ ആര്‍ ഡബ്ലിയു എ
പ്രസിഡന്റ് ബാലകൃഷ്ണന്‍ കൂട്ടകനി, സെക്രട്ടറി ശ്രീനാഥ് തന്നോട്ട് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!