കാഞ്ഞങ്ങാട്: നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 25 ന് നടത്തുന്ന ലക്ഷം ദീപ മഹോല്‍സവത്തിന്റെ പ്രചരാണാര്‍ത്ഥം ക്ഷേത്രാങ്കണത്തില്‍ മാതൃസംഗമവും തിരുവാതിര, കൈ കൊട്ടി പ്രദര്‍ശനവും നടത്തി. ക്ഷേത്ര അന്തിത്തിരിയന് നാരായണന് ഭദ്രദീപം കൊളുത്തി. ആഘോഷ കമിറ്റി ചെയര്മാന് കൊവ്വല്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മാതൃസമിതി വൈസ് പ്രസിഡന്റ് ജ്യോതി പനങ്കാവ് അധ്യക്ഷം വഹിച്ചു.രോഹിണി അന്തര്‍ജനം പുല്ലൂര്‍ ആധ്യാത്മിക പ്രഭാഷണം നടത്തി. ക്ഷേത്രേശന്മാര്‍,ആഘോഷ കമിറ്റി കണ്‍വീനര്‍ കൃഷ്ണന് പനങ്കാവില്‍ , ട്രഷറര്‍ കൊവ്വല്‍ ഗംഗാധരന്, ക്ഷേത്ര
പ്രസിഡന്റ് സുന്ദരന്‍, സെക്രട്ടറി സുമേഷ്, മാതൃസമിതി പ്രസിഡന്റ് ശ്യാമള , സെക്രട്ടറി അനിത ബാങ്കോട് കുറുന്തൂര്‍, സാമ്പത്തികമിറ്റി ചെയര്മാന് പവിത്രന് ഞാണിക്കടവ്, സുരേന്ദ്രന് നിലാങ്കര, സുകുമാരന്‍ ഐങ്ങോത്ത്, സുബിന് നിലാങ്കര,ദിനേശന്, പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമിറ്റി ചെയര്മാന് സി.പി വി വിനോദ് കുമാര്‍ സ്വാഗതവും, കണ്‍വീനര്‍ ദിനേശന്നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രങ്ങളിലെ മാതൃസമിതി അംഗങ്ങളും, സന്നദ്ധ സംഘങ്ങളും തിരുവാതിരക്കളി, കൈ കൊട്ടിക്കളി പ്രദര്‍ശനം നടത്തി. കലാപ്രതിഭകള്‍ക്ക് ആഘോഷ കമിറ്റി ഉപഹാരങ്ങള്‍ നല്കി.
