ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ക്കൊപ്പം ഭഗവദ്ഗീത ഉള്‍പ്പെടെയുള്ള ശാസ്ത്ര ഗ്രന്ഥങ്ങളുടെ പഠനവും വേണം: ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവക്താനന്ദ സരസ്വതി

കാഞ്ഞങ്ങാട് : ക്ഷേത്രങ്ങളില്‍ ആഘോഷ പരിപാടികള്‍ക്ക് ഒപ്പം ഭഗവദ് ഗീത തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങളുടെ പഠനത്തിനുള്ള സൗകര്യവും ഒരുക്കണമെന്ന് ആവശ്യമുയര്‍ന്നു. ചിന്മയ മിഷന്‍ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത ക്ഷേത്രഭാരവാഹികളുടെയും മാതൃസമിതി ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. നവോത്ഥാനത്തിന്റെ പേരില്‍ നാം നമ്മുടെ പൈതൃകത്തെ തള്ളിപ്പറയരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ ക്ഷേത്രഭാരവാഹികളുടെ യോഗമാണ് ഹോസ്ദുര്‍ഗിലെ നിത്യാനന്ദാശ്രമത്തില്‍ ചേര്‍ന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം ചിന്മയ മിഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച സംഗമം ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസവും ആധ്യാത്മിക നിറവുമുള്ള സമ്പന്നമായൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ എല്ലാ ക്ഷേത്രങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ചിന്മയ മിഷന്‍ പ്രസിഡന്റ് എം.ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി തത്വാനന്ദ സരസ്വതി, രാംദാസ് വാഴുന്നവര്‍, ദിവാകരന്‍ കോളിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ചിന്മയ മിഷന്‍ സെക്രട്ടറി ബാബു രാജേന്ദ്ര ഷേണായ് സ്വാഗതവും നീലേശ്വരം ചിന്മയ മിഷന്‍ സെക്രട്ടറി പി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!