കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയുടെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച 7 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതികളെ ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. കള്ളാര്‍ ഒക്ലാവിലെ എ.സുബൈര്‍ (23), കാഞ്ഞങ്ങാട് വടകരമുക്കിലെ കെ.എം കെ. കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ. മുഹമ്മദ് ആഷിഖ് (28) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്കാണ് മാവുങ്കാലിലെ സഞ്ജീവനി ഹോസ്പിറ്റല്‍ മുന്‍വശം നിര്‍ത്തിയിട്ട ബളാല്‍ കല്ലഞ്ചിറയിലെ കുതിരുമ്മല്‍ അഷറഫിന്റെ ഓട്ടോയില്‍ നിന്നു പ്രതികള്‍ 7 പവന്റെ സ്വര്‍ണ വളകള്‍ പ്രതികള്‍ മോഷ്ടിച്ചത്. അഷറഫിന്റെ ഭാര്യാപിതാവ് കോളിച്ചാലിലെ പി. അബ്ദുള്ള വീണ് പരിക്കേറ്റ് തുടയെല്ല് പൊട്ടിയിരുന്നു. വിവരമറിഞ്ഞ് അഷറഫും ഭാര്യ കൗലത്തും കോ ളിച്ചാലിലെത്തി അബ്ദുള്ളയെ കൂട്ടി ആസ്പത്രിയിലേക്കു തിരിച്ചു. അബ്ദുള്ളയുടെ ഭാര്യ ആസിയയും മകന്റെ ഭാര്യ നിസ്രിയയും ഒപ്പമുണ്ടായിരുന്നു. വീടിന് അടച്ചുറപ്പില്ലാത്തതിനാല്‍ അവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണവളകളും കൈയിലെടുത്തു. ആശുപത്രിയിലെത്തിയ ഇവര്‍ സ്വര്‍ണം ഓട്ടോറിക്ഷയുടെ ഡാഷ് ബോര്‍ ഡില്‍വെച്ച് പൂട്ടി. അബ്ദുള്ളയെ അഡ്മിറ്റ് ചെയ്ത് രണ്ടുമണിക്കൂറിനു ശേഷം തിരികെ വന്ന് നോക്കിയപ്പോള്‍ ഡാഷ്ബോര്‍ഡ് കു ത്തിത്തുറന്ന നിലയിലായിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു. ഒരാള്‍ ഓട്ടോറിഷയുടെ മുന്‍ സീറ്റിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളിലേക്ക് വേഗത്തിലെത്താന്‍ പോലീസിന് സഹായമായത്.എസ്‌ഐ ശാര്‍ങ്ധരന്‍, എഎസ്‌ഐ മാരായ സുനില്‍കുമാര്‍, സുഗുണന്‍, ആനന്ദകൃഷ്ണന്‍, സീ നിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി.അനില്‍ ,ബിജു എന്നിവരടങ്ങുന്ന സംഘം അന്വേഷണം നടത്തി അമ്പലത്തറയില്‍ വെച്ച് സുബൈറിനെ പിടികൂടിയത് .ഇയാളുടെ മൊഴിക്ക് പിന്നാലെ കാഞ്ഞങ്ങാട് വട കരമുക്കിലെത്തിയ പോലീസ് നിരവധി കഞ്ചാവ് കേസില്‍ പ്രതിയായ ആഷിഖിനെ പിടികൂടുകയും ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ഏഴുസ്വര്‍ണവളകളും കണ്ടടുക്കുയും ചെയ്തു. ആഷിഖ് കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
