മാധവ് ഗാഡ്ഗലിന്റെ നിര്യാണത്തില്‍ അമ്പലത്തറ സ്‌നേഹവീട് അനുശോചനം സംഘടിപ്പിച്ചു

അമ്പലത്തറ: ലോകം കണ്ട പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ: മാധവ് ഗാഡ്ഗലിന്റെ നിര്യാണത്തില്‍ അമ്പലത്തറ സ്‌നേഹവീട് അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ സത്യന്‍ മാവുങ്കാല്‍ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ടമലനിരകളുടെ കാവലാളായി ഗാഡ്ഗിലിനു പകരം വെക്കാന്‍ മറ്റൊരാളില്ലെന്ന് സത്യന്‍ മാഷ് പറഞ്ഞു. പാരിസ്ഥിതിക വിനാശം വിതക്കുന്ന പദ്ധതികളെ ചെറുക്കാന്‍ അദ്ദേഹം മുന്നിലായിരുന്നുവെന്ന് മാഷ് കൂട്ടിച്ചേര്‍ത്തു. മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു . അമ്പലത്തറ നാരായണന്‍, ജയരാജന്‍ കണ്ണോത്ത്, റഹ്‌മാന്‍ അമ്പലത്തറ, ദിന്‍ല ബ്ലാത്തൂര്‍ , അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.

 

error: Content is protected !!