നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവല്‍ എന്‍ എസ് എസ് കരയോഗം വനിതാസമാജം ഉത്തരമേഖല തിരുവാതിര കളി മത്സരം സംഘടിപ്പിച്ചു. മത്സരം സംസ്ഥാന പ്രഥമയുവ പ്രതിഭ പുരസ്‌കാര ജേതാവും, ലാസ്യ കോളേജ് പയ്യന്നൂര്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഹരിത തമ്പാന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ എം. പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.വിനോദ് കുമാര്‍, വി.രാജം, എന്‍ എസ് എസ് കരയോഗം സെക്രട്ടറി കെ. എം ഗോപാലകൃഷ്ണന്‍ നായര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം. മധുസൂദനന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആനന്ദവല്ലി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മത്സരത്തിന് മുന്നോടിയായി അഭിരാം പി നായര്‍ അവതരിപ്പിച്ച വയലിന്‍ കച്ചേരി ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സമാപന സമ്മേളനത്തില്‍ എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് കെ.പി. ജയരാജന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എസ്.ഡി.കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സജിത്ത് ഏവൂരെത്ത് ‘ തിരുവാതിര ആചാരങ്ങളും അനുഷ്ഠാനങ്ങളും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കരിപ്പോത്ത് പുഷ്പവല്ലി , ബിന്ദു പി നായര്‍, എം പങ്കജാക്ഷി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി.വി. സരസ്വതി ടീച്ചര്‍, പി എം ഭാനുമതിയമ്മ, കെ.എം. അനിത, കെ.വി. രാമദേവി, തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍. ഒന്നാം സ്ഥാനം ശ്രീപാര്‍വ്വതി തൃക്കരിപ്പൂര്‍, രണ്ടാം സ്ഥാനം താളം കണ്ണൂര്‍, മൂന്നാം സ്ഥാനം നെഹ്‌റു ബാലവേദി സര്‍ഗ്ഗവേദി വെള്ളിക്കോത്ത്.
