പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. ഇ മെയില്‍ ആയി ലഭിച്ച പുതിയലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പോലീസ് നടപടി. പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് പത്തനംതിട്ട പോലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.
രാഹുലിനെതിരേ മൂന്നാമതൊരു പരാതി കൂടി ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അര്‍ദ്ധരാത്രി 12.30ന് ശേഷം പോലീസിന്റെ രഹസ്യ നീക്കം ഉണ്ടായത്. പത്തനംതിട്ട സ്വദേശിനിയാണ് പുതിയ പരാതി നല്‍കിയതെന്നാണ് വിവരം. ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പത്തനംതിട്ടയില്‍ എഫ്‌ഐആര്‍ രജിസ്റ്റ ചെയ്ത ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നാണ് വിവരം.
ആദ്യ ലൈംഗികപീഡന കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
