ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് എന്ന പേരില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ പോകുന്ന മെഗാ ക്വിസ് സര്‍ക്കാറിന്റെ ഭരണ നേട്ടം പ്രചരിപ്പിക്കാനുള്ള തന്ത്രമാണ്ടെന്നും ഇതില്‍ നിന്നും പിന്‍മാറണമെന്നും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ ടെറ്റിന്റെ പേരില്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം തടയാനുള്ള നീക്കം അപലീയനമാണ്. വര്‍ഷങ്ങളായി എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്ത് സ്ഥിരനിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം ഉടന്‍ സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
