കേന്ദ്ര കേരള സര്‍ക്കാരുകള്‍ അസംഘടിത തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും വിവാഹ ഏജന്റുമാര്‍ക്കും വിവാഹ ഏജന്‍സികള്‍ക്കും ലഭ്യമാക്കണം : കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട് :കേന്ദ്ര കേരള സര്‍ക്കാരുകള്‍ അസംഘടിത തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും വിവാഹ ഏജന്റുമാര്‍ക്കും വിവാഹ ഏജന്‍സികള്‍ക്കും ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി എലൈറ്റ് ടൂറിസ്റ്റ് ഹോം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. ബിന്ദു സ്വാഗതവും ജില്ല പ്രസിഡന്റ് പി. കൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി ജോയി കാപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറര്‍ കെ. മനോജ് കുമാര്‍, പി. ജയകുമാര്‍, എം കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ജോ. സെക്രട്ടറി എം. നാണി നന്ദി പറഞ്ഞു.
ജില്ല കമ്മിറ്റി ഭാരവാഹികളായി കെ. ബിന്ദു (പ്രസിഡന്റ്),
പി. ജയകുമാര്‍
(വൈ. പ്രസിഡന്റ),
പി. കൃഷ്ണന്‍
(സെക്രട്ടറി),
എം. നാണി
(ജോ:സെക്രട്ടറി)
കെ. മനോജ് കുമാര്‍
(ട്രഷറര്‍),
കെ.എം രവീന്ദ്രന്‍
(സംസ്ഥാന കമ്മിറ്റി അംഗം)
തുടങ്ങി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

 

error: Content is protected !!