കാഞ്ഞങ്ങാട്: ജില്ലയിലെ ഡിജിറ്റല്‍ അഡിക്ഷനുള്ള കുട്ടികളെ കണ്ടെത്തി പരിഹാര മാര്‍ഗ്ഗം തേടാനുള്ള അംബാസിഡര്‍മാരായി എസ് പിസികേഡറ്റുകള് മുന്നില്‍ നില്ക്കും. സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പുതുതായി ആരംഭിച്ച ഡി അഡിക്ഷന് പ്രോജക്ടിന്റെ തുടര്‍പ്രവര്‍ത്തനമെന്ന നിലയിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. എല്ലാ എസ്പി സി സ്കൂളുകളിലും എസ്പി സി കേഡറ്റുകളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ അഡിക്ഷനായ കുട്ടികളെ കണ്ടെത്തി അധ്യാപകരുടേയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഡി ഡാഡ് സെന്ററിലെത്തി ആവശ്യമായ കൗണ്‍സിലിംഗും മറ്റ് പരിഹാര മാര്‍ഗ്ഗങ്ങളും നല്‍കും. എല്ലാ എസ് പി സി കേഡറ്റുകളയും ഡി ഡി എ ഡി അംബാസഡര്‍മാരായി പരിശീലനം നല്‍കും.
കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ 22 എസ് പി സി സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകള്‍ക്കായി നീലേശ്വരം വ്യാപാര ഭവനില്‍ ഏകദിന ശില്പശാല നടന്നു. ശില്പശാല നീലേശ്വരം നഗരസഭ ചെയര്മാന് പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ചുമതല വഹിക്കുന്ന ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം പോലീസ് സി ഐ ഇന്‍സ്പെക്ടര്‍ നിബിന് ജോയ് അധ്യക്ഷത വഹിച്ചു.ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ കെ പി വി രാജീവന്, സോഷ്യല്‍ പോലീസിംഗ് ഡിവിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ. രാമകൃഷ്ണന്, എസ് പി സി കോര്‍ കമ്മിറ്റി അംഗങ്ങളായ പ്രദീപന് കോതോളി, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ വി ബിജു മാസ്റ്റര്‍,
ഡി ഡാഡ് കോഡിനേറ്റര്‍ ഫാത്തിമ എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷന്‍ സ്പീക്കര്‍ അനുരാഗ് മുണ്ടക്കൈ, , സൈക്കോളജിസ്റ്റ് ഡോ. ശ്രീജിത്ത്, സൈബര്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ പി രവീന്ദ്രന് എന്നിവര്‍ ക്ലാസെടുത്തു. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി തമ്പാന് സ്വാഗതവും ഡി ഡാഡ് സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ ശ്രീഷ്മ നന്ദിയും പറഞ്ഞു. 200 ഓളം എസ്പിസി കേഡറ്റുകളും അധ്യാപകരും പങ്കെടുത്തു.
