കാസര്‍കോട് ജില്ലയിലെ ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ റിട്ടയേര്‍ഡ് ഹെല്‍ത്ത് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ്, പുതുവര്‍ഷം ആഘോഷം നീലേശ്വരം കോട്ടപ്പുറം സംഘടിപ്പിച്ചു. മിമിക്രി ടിവി കോമഡി താരം സുന്ദരന്‍ തോലോരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. അമ്പാടി അധ്യക്ഷനായി, സെക്രട്ടറി കെ. പവിത്രന് സ്വാഗതം പറഞ്ഞു. പി. ഗിരീഷ് കുമാര്‍, കെ.വി.ഗംഗാധരന് , ജമുന. പി.പി, കേശവന് നമ്പൂതിരി, കെ. രേണുക, പി. അശോകന്, സി. കുഞ്ഞിക്കണ്ണല് , ടി.കെ. രവി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്പോര്‍ട്സ് താരം എം. വി. ഗിരിജയെ ആദരിച്ചു. അംഗ ങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
