തയ്യല്‍ തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക: ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കോട്ടച്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്: തയ്യല്‍ തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും, റിട്ടയര്‍മെന്റ് ആനുകൂല്യം ഭേദഗതി ചെയ്തു വിതരണം ചെയ്യണമെന്നും,പ്രസവാനുകൂല്യം കുടിശ്ശിക പതിമൂന്നായിരം ഉടന്‍ അനുവദിക്കണമെന്നും, കാഞ്ഞങ്ങാട്ടെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനായി നഗര മധ്യത്തില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ,ആലാമിപള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ (എ കെ ടി എ)കോട്ടച്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡണ്ട് ബി മോഹനന്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ബി ടി ഉഷ റിപ്പോര്‍ട്ടും, ട്രഷറര്‍ പി ശ്രീജ വരവ് ചെലവ് കണക്കും ,ഏരിയ സെക്രട്ടറി കെ ലത സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ഏരിയ പ്രസിഡന്റ് പി ശശിധരന്‍ ,ട്രഷറര്‍ ബി എം ബാലകൃഷ്ണന്‍ ,എം പുഷ്പലത എന്നിവര്‍ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി ബി ടി ഉഷ സ്വാഗതം പറഞ്ഞു.

 

error: Content is protected !!