നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ ചെയര്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ അധികൃതര്‍ക്ക് ഡിസ്ട്രിക്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ വി കുഞ്ഞിക്കണ്ണന്‍ ഔദ്യോഗികമായി കൈമാറി. ക്ലബ് പ്രസിഡന്റ് ബാബു കരിങ്ങാട്ട് അധ്യക്ഷനായി. ബിന്ദു രഘുനാഥ്, രഘുനാഥ് നമ്പ്യാര്‍, പി. വി. കുമാരന്‍എന്നിവര്‍ സംസാരിച്ചു. പി.ചന്ദ്രന്‍, രാജീവ് കാവൂട്ടന്‍, രാമകൃഷ്ണന്‍ ഗുരുവനം, ഇന്ദിര കുമാരന്‍, ലക്ഷ്മി ബാബു, മീന കമ്പ്രത്ത് തുടങ്ങിവര്‍ പങ്കെടുത്തു. കെ.പി.രവീന്ദ്രന്‍സ്വാഗതവും, സുനില്‍ കൊട്ര നന്ദിയും പറഞ്ഞു.
