വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍ കോട് ജില്ലാ പ്രസിഡന്റുമായിരുന്ന കൃഷ്ണന്‍ കക്കാണത്തിന്റെ പതിനഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു

കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍ കോട് ജില്ലാ പ്രസിഡന്റുമായിരുന്ന കൃഷ്ണന്‍ കക്കാണത്തിന്റെ പതിനഞ്ചാം ചരമ വാര്‍ഷികം കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അ സോസിയേഷന്‍ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. അനുസ്മരണ യോഗത്തില്‍ കെ.എം.എ പ്രസിഡന്റ് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഐശ്വര്യ കുമാരന്‍, ട്രഷറര്‍ ഹാസിഫ് മെ ട്രോ, പി മഹേഷ്, ടി മുഹമ്മദ് അസ്ലം, രജ്ഞിത്ത്, പി ഗിരീഷ് നായക്ക്, പി.എം ഹസന്‍ ഹാജി, ശോഭ ബാലകൃഷ്ണന്‍, ഗോപി, എം.എം പ്രേംകുമാര്‍, ഖയ്യൂം പൂക്കുഞ്ഞ്, ശോഭ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം.എ ഭാരവാഹികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ കൃഷ്ണന്‍ കക്കാണത്തിന്റെ ഛായചിത്രത്തിന് പുഷ്പാര്‍ച്ചന നടത്തി.

 

error: Content is protected !!