തൃക്കരിപ്പൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂര്‍ മേഖലാ സമ്മേളനം ജനുവരി 11ന് ഞായറാഴ്ച കാലിക്കടവ് കരക്കേരു ഫ്രന്റ്‌സ് ക്ലബ്ബില്‍ നടക്കും. രാവിലെ 9.30 മണിക്ക് പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മേഖലയിലെ പതിനെട്ട് യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റി അമ്പത് പ്രതിനിധികള്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി കാലിക്കടവ് ഫ്രന്റ്‌സ് ക്ലബ്ബിലും മാണിയാട്ട് അനശ്വര ഗ്രന്ഥാലയത്തിലും മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം കെ വിജയകുമാറിന്റെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നടന്നു.
ഫ്രന്റ്‌സ് ക്ലബ്ബില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു. പി രേഷ്മ അധ്യക്ഷത വഹിച്ചു.കെ വി ലിജു രാജു, കെ വി ദാമോദരന്‍, പി വി ശശീന്ദ്രന്‍, എം. വിനോദ്, കൊടക്കാട് നാരായണന്‍,കെ ശശിധരന്‍ അടിയോടി എന്നിവര്‍ സംസാരിച്ചു.
മാണിയാട്ട് അനശ്വര ഗസ്ഥാലയത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി .വി .ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. നീതു. എ.പി. അധ്യക്ഷത വഹിച്ചു.ലിജിന ടി.സരിത. പിവി ,നീതു. ഒ.പി,ഉണ്ണിരാജന്‍ പി.വി, കെ. ശശിധരന്‍ അടിയോടി, പി.വി. ശശീന്ദ്രന്‍ സംസാരിച്ചു.
