കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ ഇടപെടലിന്റെ ഭാഗമായി കലാ, കായിക, സൃഷ്ടിപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സര്‍ഗോത്സവമായ ‘സവിശേഷ – Carnival of the Different’ 2026 ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരം നഗരത്തില്‍ നടക്കും.
കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളാണ് സവിശേഷ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുക. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി സ്‌പോര്‍ട്‌സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് അതലറ്റിക് വിഭാഗത്തില്‍ രണ്ട് ഇനത്തില്‍ മാത്രമേ മത്സരിക്കുവാന്‍ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ 400 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയില്‍ മാത്രമാണ് അവസരം. Dwarf കാറ്റഗറിയില്‍പ്പെട്ടവര്‍ ഷോട്ട്പുട്ടില്‍ മാത്രമാണ് അവസരം.
രജിസ്റ്റര്‍ ചെയ്ത് അംഗീകരിച്ച ഭിന്നശേഷിക്കാര്‍ക്ക് മാത്രമേ മത്സര ഇനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുളളു. ജില്ലകളില്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി 14.01.2026 ആയിരിക്കും. സ്‌പോര്‍ട്‌സ് ഇനത്തില്‍ ജില്ലയില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുക്കുന്ന ചുമതല ജില്ലാ സാമൂഹ്യനീതി ഓഫീസറില്‍ നിക്ഷിപ്തമാണ്. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഫോറം 14.01.2026തീയതിക്കു മുന്‍പായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. dckgdsid@gmail.com ഇമെയില്‍ നമ്പറില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593878166 നമ്പറില്‍ വിളിക്കാവുന്നതാണ്.
