കാഞ്ഞങ്ങാട് : കുരുന്നുകളുടെ കലാപ്രകടനങ്ങള്‍ കണ്ടെത്തുന്നതിനും അവ തുടക്കത്തിലേ പ്രോത്സാഹിപ്പിക്കുന്നതിനുമായി കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ സി ബി എസ് സി സ്‌കൂളുകളില്‍ നിന്നും സഹോദയാ കോപ്ലക്‌സില്‍ അംഗങ്ങളായ വിദ്യാലയങ്ങളിലെ കെജി കുട്ടികളെ പങ്കെടുപിച്ചു കൊണ്ടുള്ള കണ്ണൂര്‍ കാസര്‍കോട് ജില്ല തേജസ്വിനി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് കിന്റര്‍ ഗാര്‍ട്ടന്‍ ഫെസ്റ്റ് 2026 അതിയാമ്പൂര്‍ ചിന്മയാ വിദ്യാത്തില്‍ നടന്നു. മൂന്ന് വേദികളിലായി 19ഇനങ്ങളിലായി വിവിധ വിദ്യാലയങ്ങളില്‍ നിന്നും 185 – കുരുന്നുകള്‍ വിവിധ മത്സര ഇനങ്ങളില്‍ പങ്കെടുത്തു. ഗസല്‍ ഗായകന്‍ അലോഷി ഉദ്ഘാടനം ചെയ്തു . മത്സര വിജയത്തിനപ്പുറത്ത് മത്സരിക്കുമ്പോള്‍ ലഭിക്കുന്ന കൈയടികളാണ് ഏറ്റവും മഹത്തായത് എന്നും അതിനാല്‍കലയിലേക്ക് ചുവടുവെക്കുന്ന കുട്ടികള്‍ക്ക് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്ന് ഗസല്‍ ഗായകന്‍ പറഞ്ഞു. സ്‌കൂള്‍ സെക്രട്ടറി ബാബുരാജേന്ദ്ര ഷേണായി അധ്യക്ഷത വഹിച്ചു . ബ്രിഗേഡിയര്‍. ടി കെ പ്രഭാകരന്‍ നായര്‍ , വൈസ് പ്രിന്‍സിപ്പാള്‍ പി.കെ മിനി എന്നിവര്‍ സംസാരിച്ചു . സഹോദയ പ്രസിഡണ്ടും സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ സി. ചന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ ഗീതരാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്കും മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി.
