കാഞ്ഞങ്ങാട്: സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ കാസര്‍കോട് ജില്ലക്ക് അഭിമാനമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂളിലെ കായികാദ്ധ്യാപകര്‍.
ഇടുക്കി നെടുംകണ്ടത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലാണ് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ.പബ്ലിക് സ്കൂളിലെ കായികാദ്ധ്യാപകരായ ബിജോ തോമസും ശരത്ത് എം.കെ യും 35 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ബിജോ തോമസ് ഷോട്ട് പുട്ട് , ഡിസ്കസ് ത്രോ , ജാവലിന്‍ ത്രോ എന്നീ ഇനങ്ങളില്‍ ഹാട്രിക്കോടെ സ്വര്‍ണ്ണവും, ശരത് എം.കെ. ലോങ്ജമ്പ് ,ട്രിപ്പിള്‍ ജമ്പ് എന്നീ ഇനങ്ങളില്‍ സ്വര്‍ണ്ണവും 100 മീറ്ററില്‍ വെള്ളിയും നേടി.സ്കൂളിന്റെ അഭിമാനതാരങ്ങളായ അധ്യാപകരെ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ്ജ് പുഞ്ചായില്‍ അഭിനന്ദിച്ചു .വിജയികള്‍ തിരുവന്തപുരത്തു നടക്കുന്ന നാഷണല്‍ മീറ്റിലേക്ക് അര്‍ഹത നേടി .
