ജില്ലയില്‍ ജാവ എസ്ടി മോട്ടോര്‍സൈക്കിള്‍ ഷോറൂം പെരിയ ബസാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പെരിയ: കാസര്‍കോട് ജില്ലയിലെ ജാവ എസ്ടി മോട്ടോര്‍സൈക്കിള്‍ ഷോറൂം പെരിയ ബാസറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത ഷോറൂം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ അഹമ്മദ് ശരീഫ് മോട്ടോര്‍ബൈക്ക് ആദ്യവിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കടയില്‍ പഞ്ചായത്ത് വൈ പ്രസിഡന്റ് എം കെ ബാബുരാജ്, ഉഷാ ടീച്ചര്‍, സി രാജന്‍ പെരിയ, മോഹനന്‍ ആയമ്പാറ, ബാലകൃഷ്ണന്‍ പെരിയ, മുരളീധരന്‍ നായര്‍, പ്രമോദ് പെരിയ, കുഞ്ഞിരാമന്‍ ആകാശ്, രമേശന്‍ പെരിയ, അബ്ദുല്‍സത്താല്‍, കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു. 1969 മുതല്‍ ഇന്ത്യന്‍ റോഡുകളില്‍ സജീവമായി ഓടിക്കൊണ്ടിരുന്ന ജാവ എസ്ടി മോട്ടോര്‍സൈക്കിളുകള്‍ പുതുമയുള്ള മോഡലുകളും ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തി വിപണിയില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണെന്ന് സ്ഥാപന എംഡി അബ്ദുല്ല ഷാഫി അറിയിച്ചു.

 

error: Content is protected !!