പനിബാധിച്ച് ചികിത്സയിലായിരുന്ന 14 കാരന്‍ മരിച്ചു; കാടങ്കോട് സ്വദേശി സി.കെ.സലീം – മുഹ്‌സിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷയാന്‍ ആണ് മരിച്ചത്

നീലേശ്വരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന 14 കാരനായ വിദ്യാര്‍ത്ഥി മരിച്ചു. കാടങ്കോട് സ്വദേശി സി.കെ.സലീമിന്റെയും കോട്ടപ്പുറം സ്വദേശി മുഹ്‌സിനയുടെയും മകന്‍ മുഹമ്മദ് ഷയാന്‍ ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം. മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. തുരുത്തി റൗളത്തുല്‍ ഉലൂം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഷിനാസ്, സ്വാലിഹ്, ഫാത്തിമ.

 

error: Content is protected !!