കാഞ്ഞങ്ങാട്: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കിവരുന്ന റോട്ടറി എം.ബി.എം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ സേവന പാതയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കി. 36-)o വയസ്സിലേക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തത്തില്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ സ്ഥാപക ഡയറക്ടര്‍മാരെ ഭിന്നശേഷി കുട്ടികള്‍ പുഷ്പവൃഷ്ടി നടത്തി ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. അന്തരിച്ച സ്ഥാപക ഡയറക്ടര്‍മാരായ സ്വാമി സച്ചിദാനന്ദ, ഡോ.കെ.ജി.പൈ, എം.ബി.മൂസ ഹാജി, എച്ച്.ശ്രീധര്‍ കാമത്ത്, ഡോ.എന്‍.പി.രാജന്‍ എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു. നിലവിലെ ഡയറക്ടര്‍മാരായ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍ നമ്പ്യാര്‍, എം.സി.ജേക്കബ്, വി.കെ.എ കരീം, സ്‌കൂള്‍ ഡയറക്ടര്‍ ഗജാനന്‍ കാമത്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, റോട്ടറി പ്രസിഡന്റ് ജയേഷ്.കെ.ജനാര്‍ദ്ദനന്‍, പി.ടി.എ പ്രസിഡന്റ് സുബൈര്‍ നീലേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു, പ്രിന്‍സിപ്പാള്‍ ബീന സുകു സ്വാഗതം പറഞ്ഞു. ഭിന്നശേഷി വിദ്യാര്‍ത്ഥികളായ ഷാനിബ, സുഹൈറ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആലപിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടികളില്‍ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ ഏറെ ആകര്‍ഷകമായി, ഡയറക്ടര്‍മാരും വിശിഷ്ട അതിഥികളും ഭിന്നശേഷി കുട്ടികള്‍ക്കൊപ്പം വിഭവ സമൃദ്ധമായ സദ്യയുണ്ടാണ് പരിപാടികള്‍ക്ക്
