കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ കര്‍ണ്ണാടക സംഗീതത്തിന്റെ പ്രചാരണവും വളര്‍ന്നു വരുന്ന കര്‍ണ്ണാടക സംഗീത വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹനവും മുന്നില്‍ക്കണ്ട് സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസനും ശിഷ്യരും ചേര്‍ന്ന് ആരംഭിച്ച മോഹനം ഗുരുസന്നിധിയുടെ
ആറാം വാര്‍ഷികാഘോഷവും സംഗീത പുരസ്കാര സമര്‍പ്പണവും 10ന്
മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയത്തില്‍
വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9 ന് ദീപാ പ്രോജ്വലനം.തുടര്‍ന്ന്
സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ മോഹനം ഗുരുസന്നിധി അംഗങ്ങള്‍ അണിനിരക്കുന്ന ത്യാഗരാജ ഘനരാഗ പഞ്ചരത്ന കീര്‍ത്തനാലാപനം.വൈകീട്ട് 3 ന്
മോഹനം ഗുരുസന്നിധി സംഗീതാത്ഥികളുടെ നാദോപാസന.
തുടര്‍ന്ന് നടക്കുന്ന
അഞ്ചാമത് സംഗീത പുരസ്കാരം കര്‍ണ്ണാടക സംഗീതജ്ഞനും കര്‍ണ്ണാടക സംഗീത അധ്യാപകനുമായ പ്രൊഫ. താമരക്കാട് ഗോവിന്ദന് നമ്പൂതിരിക്ക്
കാഞ്ഞങ്ങാട് ടിപി ശ്രീനിവാസന്
സമര്‍പ്പിക്കും.
11111രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. മനോജ് പയ്യന്നൂര്‍ അധ്യക്ഷനാവും.
കെ വി മണികണ്ഠദാസ്, ശ്യാമളലയം പപ്പന് എന്നിവര്‍ സംസാരിക്കും.
പ്രൊഫ. താമരക്കാട് ഗോവിന്ദന് നമ്പൂതിരി മറുപടി പ്രസംഗം നടത്തും. രാജേഷ് തൃക്കരിപ്പൂര്‍ സ്വാഗതവും ടി.വി. ഗീത നന്ദിയും പറയും.4ന്
പ്രൊഫ. താമരക്കാട് ഗോവിന്ദന് നമ്പൂതിരി,
നയിക്കുന്ന സംഗീത സദസ്. വയലിന് ഗണരാജ് കാര്‍ളെ, മൃദംഗം കൃഷ്ണപവന് കുമാര്‍ മംഗ്ലൂര് ,മുഖര്‍ശംഖ് രാജീവ് ഗോപാല്‍ വെള്ളിക്കോത്ത്.
വാര്‍ത്ത സമ്മേളനത്തില്‍
കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്, പല്ലവനാരായണന്‍, എം കെ ഗോപകുമാര്‍, രാജേഷ് തൃക്കരിപ്പൂര്‍, ഷാജികുമാര്‍, ഈശ്വരന് നമ്പൂതിരി, കെ.ദീപ, പ്രീതി നായര്‍, ശാന്തികൃഷ്ണ എന്നിവര്‍ സംബന്ധിച്ചു.
