കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിംഗ് ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌നേഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു.;  കെ. എം. എ പ്രസിഡ ന്റ് സി കെ ആസിഫ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് വനിത വിംഗിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ഒത്തുചേരല്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌നേഹ സൗഹൃദ സംഗമം വ്യാപാര ഭവനില്‍ വച്ച് നടന്നു. കെ. എം. എ പ്രസിഡന്റ് സി.കെ. ആസിഫ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് കേക്ക് മുറിച്ച് സൗഹൃദ സംഗമത്തില്‍ സ്‌നേഹം പങ്കുവയ്ക്കലും നടന്നു. വനിതാ വിംഗ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ രേഖ മോഹന്‍ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. കാസര്‍കോട് ജില്ല യൂത്ത് വിങ്ങ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത് കൊവ്വലിനെയും ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ ചാമ്പ്യന്‍ പട്ടം നേടിയ വനിതാ വിംഗ് മെമ്പറായ ആര്യകലാ ഷിനോദിനെയും ആദരിച്ചു. കെ. എം. എ ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍, ട്രഷറര്‍ ഹാസിഫ് മെട്രോ, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടും സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പറുമായ സരിജ ബാബു, വനിതാ വിംഗ് രക്ഷാധികാരി ഷരീഫ് കമ്മാടം എന്നിവര്‍ സംസാരിച്ചു. വനിതാ വിംഗ് സെക്രട്ടറി പ്രസന്ന ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ ഷീജ മോഹന്‍ നന്ദിയും പറഞ്ഞു. മുഴുവന്‍ മെമ്പര്‍മാരെയും ഉള്‍പ്പെടുത്തി മധുര വിതരണവും ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കലും മെഗാ നറുക്കെടുപ്പിലൂടെ 2026 വര്‍ഷത്തെ വനിതാ നക്ഷത്രത്തെ തെരഞ്ഞെടുക്കുന്ന പരിപാടിയും നടന്നു.

 

error: Content is protected !!