പരപ്പ:ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ പഠിക്കുന്നതിനായി ആസ്പിരേഷണല്‍ ബ്ലോക്ക് പരിപാടി യുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റില്‍ നിന്നും ഗവേഷക സംഘം എത്തി.ജനപ്രതിനിധി കളും, ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ എന്നിവരുമായും ബ്ലോക്ക് ഓഫീസില്‍ വച്ചും ഫീല്‍ഡില്‍ വച്ചും വിവിധ മേഖലകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. കൃഷി, മൃഗ സംരക്ഷ- ക്ഷീര മേഖല ഭവന നിര്‍മ്മാണം, അടിസ്ഥാന സൗകര്യം പട്ടിക വര്‍ഗ വികസനം, വനിതാ വികസനം, ബ്ലോക്ക് പഞ്ചയത്തു നടത്തിയ മറ്റ് സംയോജന പദ്ധതി കള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍, അംഗങ്ങള്‍ ആയ പാറക്കോല്‍ രാജന്‍, പി.ഗംഗാധരന്‍ , ആര്‍ഭവ്യ രാജ്, സുരേഷ്, പനത്തടി .സെക്രട്ടറി സുനില്‍ കുമാര്‍, ജോയിന്റ് ബി. ഡി ഒ ബിജു കുമാര്‍. ബ്ലോക്ക് തല ജീവനക്കാര്‍. ജില്ലാ പ്ലാനിങ് ഓഫീസ് ജീവനക്കാര്‍, ട്രൈബല്‍ ഓഫീസര്‍,പ്രമോട്ടോര്‍ മാര്‍, ഊര് കൂട്ടം മൂപ്പന്മാര്‍, ഫെല്ലോ അനഘ എന്നിവര്‍ പങ്കെടുത്തു.
