കാഞ്ഞങ്ങാട്:ദേശീയ തൊഴിലുറപ്പ് തൊഴില്‍ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക,ലേബര്‍ കോഡ് പിന്‍വലിക്കുക തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് കെ ടി യു, ബി കെ എം യു എന്നീ കര്‍ഷക തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസിലേക്ക് മാര്‍ച്ച് ധര്‍ണയും നടത്തി. നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് പുതിയ കോട്ട മുഖ്യ തപാല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ബി കെ എം യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളികാപ്പില്‍ ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു ജില്ലാ പ്രസിഡണ്ട് വി കെ രാജന്‍ അധ്യക്ഷത വഹിച്ചു. കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍, ബി കെ എം യു ജില്ലാ സെക്രട്ടറി എം കുമാരന്‍, കെ എസ് കെ ടി യു ജില്ലാ ട്രഷറര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
