‘നരിത്തലയുള്ള നാലണ’ മൂന്നാമത് എഡിഷന്‍ കനല്‍ കാസര്‍കോട് പുറത്തിറക്കും

ചെറുവത്തൂര്‍: കഥാകൃത്തും നാടക നടനുമായ അമ്പുരാജ് നീലേശ്വരത്തിന്റെ ‘നരിത്തലയുള്ള തലയണ’ പുസ്തകത്തിന്റെ മൂന്നാമത് എഡിഷന്‍ കനല്‍ കാസര്‍കോട് സംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 17 ന് നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും. തിരുവനന്തപുരത്ത് നടത്തുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ഈ പുസ്തകം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രകാശന ചടങ്ങില്‍ സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയില്‍ പെണ്‍കനല്‍ കൂട്ടായ്മയുടെ നൃത്ത, സംഗീത ശില്പവും വേദിയില്‍ എത്തിക്കാന്‍ കനല്‍ കാസര്‍കോട് സാംസ്‌ക്കാരിക വേദിയുടെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രമുഖ സിനിമാ താരവും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. യോഗത്തില്‍ കനല്‍ പ്രസിഡന്റ് ടി.വി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കനല്‍ ട്രഷറര്‍ അമ്പുരാജ് നീലേശ്വരം അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍,
വൈസ് പ്രസിഡന്റ് ജയരാജ് തുരുത്തി, ജോയിന്റ് സെക്രട്ടറി പാട്ടത്തില്‍ രാമചന്ദ്രന്‍, സുനില്‍കുമാര്‍ പിലിക്കോട്, പി.വി ചന്ദ്രന്‍, എം.വി പ്രേമചന്ദ്രന്‍ ചെറുവത്തൂര്‍, ശശി നടക്കാവ്, മുദുലാ ബായ്, പി.പി ശോഭ എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!