പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്തു

അമ്പലത്തറ: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗ സ്ഥരെ തള്ളിയിട്ട് കയ്യേറ്റത്തിന് മുതിരുകയും ഔദ്യോഗിക കൃത്യനി ര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് അമ്പലത്തറ പോ ലീസ് കേസെടുത്തു. തായന്നൂര്‍ ചിറ്റിക്കോട്ട് സ്വദേശി ഗണേഷ് ബാബുവിനെതിരെയാണ് കേസെടുത്തത്.തിങ്കളാഴ്ച രാത്രി 8.20 മണിക്കാണ് സംഭവം. പ്രതി ഭാര്യയേയും മക്കളെയും ഉപദ്രവിക്കുന്നുവെന്ന് മകന്‍ സിദ്ധാര്‍ ത്ഥ്‌ഫോണില്‍ സ്റ്റേഷനില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് വിവരത്തിന്റെ ട് അടിസ്ഥാനത്തില്‍ പരാതി അന്വേഷിക്കാന്‍ സ്ഥലത്തെത്തിയ പോലീസ് സംഘത്തെ പ്രതി കൈകൊണ്ട് തള്ളിയിട്ട് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന എസ്.ഐ. എ.പി. കൃഷ്ണന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

 

error: Content is protected !!