ഏഴരപതിറ്റാണ്ടിന് ശേഷം കോളംകുളം കോണത്ത് തറവാട് ദേവസ്ഥാനം കളിയാട്ട മഹോത്സവം 8 മുതല്‍

കാഞ്ഞങ്ങാട്:ഏഴരപതിറ്റാണ്ടിനു ശേഷം  കോളംകുളം കോണത്ത് തറവാട് ദേവസ്ഥാനത്ത് ജനുവരി 8 മുതല്‍ 11 വരെ നടക്കുന്ന
കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
8ന് വൈകിട്ട് 6 .30ന് തിടങ്ങള്‍, 7 .30ന് തൂവക്കാരന്‍ വെള്ളാട്ടം, 8. 30ന് പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടം 9.30 മുതല്‍
തോറ്റം ചെരളത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി എന്നീ തെയ്യങ്ങളുടെ തോറ്റം. രാത്രി 12 ന് തൂവക്കാരന്‍, 12. 30ന് നാഗരാജാവ് – നാഗകന്യക, 1. 30 ന് പുലിയൂര്‍ കണ്ണന്‍, 9 ന് രാവിലെ 10 മണി വീരാളി ഭഗവതി, 11.30 ന് രക്തചാമുണ്ഡി , 12ന് ചെറളത്ത് ഭഗവതി, ഒരു മണിക്ക് വിഷ്ണുമൂര്‍ത്തി, 2 ന് പാടാര്‍കുളങ്ങര ഭഗവതി. വൈകിട്ട് 6. 30ന് തിടങ്ങലുകള്‍.
7 30ന് പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടം, തുടര്‍ന്ന് പുതിയ ഭഗവതി, ചെറളത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, പാടാര്‍ കുളങ്ങര ഭഗവതി എന്നീ തെയ്യങ്ങളുടെ തോറ്റം. രാത്രി ഒരു മണിക്ക് മരക്കാന്‍ ,2ന് കളിക്കത്തറ, പുലര്‍ച്ചെ 3 ന് പുലിയൂര്‍ കണ്ണന്‍, 4.30 ന് പുതിയ ഭാഗവതി, രാവിലെ 9 ന് മാഞ്ഞാളമ്മ, 10 ന് രക്തചാമുണ്ഡി 11ന് ചെരളത്ത് ഭഗവതി, 12ന് വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് ഒരുമണിക്ക് പാടാര്‍ക്കുളങ്ങര ഭഗവതി, വൈകിട്ട് 3ന് ചങ്ങന്‍ പൊങ്ങന്‍ കൂത്ത്, വൈകിട്ട് 6.30ന് തിടങ്ങലുകള്‍. 8:30ന് പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടം, മോന്തി കോലം. 9.30 മുതല്‍ ചെറളത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, കുടുമി ചാമുണ്ഡി, പാടാര്‍ക്കുളങ്ങര ഭഗവതി, വീരന്മാര്‍ എന്നീ തെയ്യങ്ങളുടെ തോറ്റം.രാതി ഒരു മണിക്ക് വീരന്മാര്‍, 2ന് പുലിയൂര്‍ കണ്ണന്‍, 11ന് രാവിലെ 5ന് പൊട്ടന്‍ തെയ്യം, 8.30ന് നരമ്പില്‍ ഭഗവതി, 9 .30ന് രക്തചാമുണ്ഡി, 10 .30 ചെറത്ത് ഭഗവതി, 11.30 ന് വിഷ്ണുമൂര്‍ത്തി, ഉച്ചക്ക് 12:30 ന് അത്യപൂര്‍വ്വമായ കുടുമി ചാമുണ്ഡി , 2ന് പാടാര്‍ക്കുളങ്ങര ഭഗവതി തുടങ്ങി വൈവിധ്യമാര്‍ന്ന ഇരുപത്തിമൂന്നോളം തെയ്യക്കോലങ്ങള്‍ ഈ ദിവസങ്ങളില്‍ അരങ്ങിലെത്തുന്നത്. കളിയാട്ട മഹോത്സവ വേളയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ ഉച്ചക്കും രാത്രിയിലും അന്ന പ്രസാദ വിതരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ. വേണു ഗോപാലന്‍ നമ്പ്യാര്‍, ജനറല്‍ കണ്‍വീനര്‍ കെ. വിജയകൃഷ്ണന്‍ നമ്പ്യാര്‍, കെ സതീശന്‍ നമ്പ്യാര്‍, കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍, സി വി.ഭാവനന്‍, പി.എന്‍. രാജ്‌മോഹനന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!