നീലേശ്വരം: പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം സമാപിച്ചു.
പുഷ്യ പൂര്‍ണിമ നാളിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. തന്ത്രി കാഞ്ഞങ്ങാട് യോഗേഷ് ഭട്ട് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഡോ.എന്‍.ആര്.റാവു, ഡോ. കാര്‍ത്തിക് റാവു, ഡോ. ഗുരുകാന്ത് റാവു, ശ്രീകാന്ത് റാവു, വെങ്കിടേഷ് റാവു, ഉമേഷ് കാമത്ത് ബാംഗ്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി. വൈകിട്ട് നടന്ന ലല്ക്കി ഉത്സവത്തില്‍ നീലേശ്വരത്തെ മുഴുവന്‍ ജികെടി സ്വയംസേവകരും പങ്കെടുത്ത് ഭഗവാന് പുഷ്പാലങ്കാരം നടത്തി. വൈകിട്ട് തൊട്ടില് പൂജയും നടത്തി. ഇതോടനുബന്ധിച്ച് ചണ്ഡികാഹോമവും കുമാരി പൂജയും നടത്തി. ചടങ്ങുകളില്‍ നിരവധി പേര് പങ്കെടുത്തു.
